¡Sorpréndeme!

മധുരരാജയ്ക്ക് ട്രോള്‍ പെരുമഴ | filmibeat malayalam

2019-04-06 187 Dailymotion

മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായതോടെ മമ്മൂട്ടിയുടെ മധുരരാജയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇത്തവണത്തെ വിഷുവിന് മുന്നോടിയായി ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിനോടനുബന്ധിച്ച് സിനിമയ്ക്ക് വലിയ രീതിയില്‍ പ്രമോഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ആരാധകരുടെ കാത്തിരിപ്പ് വെറുതേ ആവില്ലെന്ന സൂചനയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മധുരരാജയെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിപ്പിച്ച് ചിത്രത്തില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ പുറത്ത് വന്ന ടീസര്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും ട്രെയിലര്‍ ഞെട്ടിച്ചിരിക്കുകയാണ്. അതിഗംഭീരം എന്ന വാക്ക് മാത്രമേ എല്ലാവര്‍ക്കും പറയാനുള്ളു. ഇതോടെ സോഷ്യല്‍ മീഡിയ നിറയെ ട്രോളന്മാരുടെ കരവിരുതാണ്.


Madhuraraja trailer troll viral on social media